Wednesday 6 May, 2009

കള്ളന്‍ കപ്പലിലൊ അതൊ വള്ളത്തിലൊ??

തലയില്ക്കെട്ടു കണ്ടു ആരും ഞെട്ടണ്ട പഴഞ്ചൊല്ലില്‍ പതിരില്ല എന്നു പറയുന്ന പോലെ ഒരു വാചകത്തില്‍ എന്തു കാര്യം എന്നു ചോദിക്കല്ലെ..... എന്തായാലും ഈ തലക്കെട്ടു വായിച്ചപ്പോള്‍ ഏതോ ഒരു മണിക്കുട്ടന്‍ കൊച്ചുണ്ണിയുടെ കാര്യം ആണോ എന്നു തോന്നാം (കായങ്കുളം കൊച്ചുണ്ണി എന്ന പേരു ഇപ്പോള്‍ ആര്‍ക്കും ഓര്‍മ്മ ഇല്ല. ഒരു സീരിയല്‍ കാരണമേ). എന്തായാലും ഇതും ഒരു ചെറിയ മോഷണകഥ തന്നെ. ഇപ്പോള്‍ മോഷണം എന്ന പദത്തിനു അത്ര സ്റ്റാറ്റസ്‌ ഒന്നും പോര എന്നു തോന്നുന്നു. കാരണം സാഹിത്യത്തിലെ "ചോരണം" ഇപ്പോള്‍ വന്നു വന്നു ബോളിബുഡില്‍ വരെ എത്തി നില്‍ക്കുന്ന കാലം ആണല്ലൊ? മലയാളം സിനിമ ആണെങ്കില്‍ അതൊരു ആനക്കാര്യം ഒന്നും അല്ല എന്ന മട്ടിലാണ്. ഇവിടെ ഒരു ചെറിയ മോഷണക്കഥ തന്നെ ആവട്ടെ.

വിഷു ഒക്കെ കഴിഞ്ഞിരിക്കുന്ന ഈ സമയത്തു തോന്നിയ ഒരു ശങ്ക (1-2ഉം അല്ല കേട്ടൊ). "മലം ചവിട്ടിയാലും മലയാളിക്കു ശകുനം നന്നു എന്നു പറയാറുണ്ടു. അപ്പോള്‍ നിങ്ങള്‍ ചോദിക്കും മോഷ്ടിക്കാനും ശകുനം നോക്കുമോ എന്നു.. നില്ല് നില്ല്.. തോക്കില്‍ കേറി ഷൂട്ടു ചെയ്യല്ലെ.. എവിടെ പോയാലും എന്തിനു പോയാലും ശകുനം നോക്കിയിരുന്ന ആ പഴയ സ്വഭാവം ഒന്നും ഇപ്പോള്‍ ഇല്ലെങ്കിലും ഇത്തിരി ഒക്കെ നോക്കിം കണ്ടും ജീവിക്കുന്നവര്‍ ആണു മലയാളികള്‍ എന്നു പറയാം. ഇപ്പോള്‍ പഴയ പോലെ കക്ഷത്തില്‍ പഞ്ചാങ്ങവും നെറ്റിയില്‍ ഭസ്മ കുറിയും ആയി സുസ്മേര വദനന്‍ ആയി കടന്നു വന്നിരുന്ന ജ്യോതിഷികളെ ഒന്നും കാണാറില്ല. പകരം ഇപ്പോള്‍ most modern സ്റ്റ്യലില്‍ ഉള്ള ഓഫിസും ഇട്ടിരിക്കുന്ന "ജ്യോതിഷാലയങ്ങള്‍" ആണു കൂടുതലും. മെയ്‌-ജൂണ്‍ മാസത്തില്‍ കേരളത്തില്‍ പാരലല്‍ കോളേജുകള്‍ മുളച്ചു പൊന്തുന്ന പോലെ ഈ ജ്യോതിഷാലയങ്ങള്‍ കാണപ്പെടാറുണ്ടു. ഈ ആഗോള സമ്പത്തീക പ്രതിസന്ധി ഇങ്ങനെ ഒക്കെ അല്ലാതെ പിന്നെ എങ്ങനെയാ മാറുക അല്ലെ?

ഇതു ഒരു അവാര്‍ഡ് ഫിലിം പോലെ നീണ്ടു നീണ്ടു പോകുന്നു എന്നു വിചാരിക്കല്ലെ.. ഞാന്‍ ഇനി കാര്യം പറയാം. ഉത്തരേന്ത്യന്‍ ജീവിതത്തിനിടയില്‍ ത്തോടാ ത്തോട ഹിന്ദി മാലും ആയതു കൊണ്ടു പറ്റിയ ഒരു പ്രോബ്ലം ആണു. മലയാള വര്‍ഷത്തിലെ മാസങ്ങളുടെ പേരുകള്‍ എല്ലാവര്‍ക്കും അറിയാം. മേട മാസം മുതല്‍ ആരംഭിക്കുന്ന മലയാള വര്‍ഷത്തിലെ പേരുകളും അതിനു ഉപയോഗിച്ചിരിക്കുന്ന ചിഹ്നങ്ങളും ഒന്നു നോക്കുക. ഇതിന്റെ ഒപ്പം തന്നെ ഹിന്ദിയില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകളും നോക്കുക. jagaran.com എന്ന site നോക്കിയാല്‍ മതി. 'മേടം' - 'മേഷം' എന്നായി മാറി. ചിഹ്നങ്ങള്‍ അതു തന്നെ. അപ്പോള്‍ ആണു എന്റെ ഉള്ളിലുള്ള മലയാളിയുടെ തനി സ്വഭാവം പുറത്തു വന്നതു "ഇതു വടക്കന്മാര്‍ അടിച്ചു മാറ്റിയതാണോ എന്നു". നമ്മുടെ മാസത്തിന്റെ പേരുകള്‍ അടിച്ചു മാറ്റി പുതിയ കുപ്പിയിലാക്കിയതാണോ എന്നു.. പിന്നെ നിങ്ങള്‍ ഒരു നല്ല മല്ലു ആണെങ്കില്‍ ഇപ്പൊള്‍ നിങ്ങളുടെ മനസ്സില്‍ എന്താവും ഉണ്ടാവുക എന്നും അറിയാം. ഇതാണൊ ഇത്ര വലിയ കാര്യം.. ആ പാവം വടക്കനെ പഴി വക്കണ്ട.. പകരം ഇതു ഏതോ വിവരം ഉള്ള മല്ലു അടിച്ചു മാറ്റിയതാവും എന്നല്ലെ.. അതാ പറഞ്ഞെ നിങ്ങള്‍ ഒരു ഒറിജിനല്‍ മല്ലു തന്നെ എന്നു.
ദേ ഇങ്ങോട്ടു നോക്കിയേ.. ഇതു തന്നെയാ എന്റെ ഡൌട്ടും.. കോഴി ആണോ അതൊ മുട്ട ആണോ ആദ്യം വണ്ടി കയറിയതു എന്നു.ഇതിന്റെ ഉത്തരം നിങ്ങള്‍ക്കു അറിയാമൊ എന്നു അറിയില്ല. എന്നാലും കുറെ വര്‍ഷമായി ദില്ലിയില്‍ കിടന്നു ഹിന്ദി അക്ഷരം കൊണ്ടു 'ക്ഷ' വരക്കുന്ന എനിക്കു ഇതു പിടി കിട്ടിയിട്ടില്ല ഇതുവരെ.. ഇത്രയും ഒക്കെ ഗമയില്‍ ഗവേഷണം നടത്തിയ എനിക്കു വല്ല ഊണിവേഴ്സിറ്റിയും ഊണിനുള്ള കാശൊ അല്ലെങ്കില്‍ ഒരു ഡാക്കിട്ടറേറ്റൊ തരുമോ എന്തൊ.. ങാ.. കിട്ടിയാല്‍ ഊട്ടി ഇല്ലെങ്കില്‍.... ഹല്ല പിന്നെ.... എന്തായാലും ചോരണം ബ്ലെഡ്ഡിലെ പാര്‍ട്ട് ആന്‍ഡ് പാര്‍ട്ടിസിപ്പിള് ആയ മലയാളി ആണോ അതൊ വല്ല അധോലോകത്തിന്റെ കൈകളും ആണൊ എന്നുള്ള കാര്യം കണ്ടു പിടിക്കേണ്ടി ഇരിക്കുന്നു. ഇനി ഇതിന്മേല്‍ എന്തെങ്കിലും അഭിപ്രായം ഉള്ളവര്‍ക്കായി ഈ ബ്ലൊഗിന്റെ അടിയില്‍ ഒന്നു കമന്റാം എന്ന പെട്ടി ഉണ്ടു. നിങ്ങളുടെ വേണ്ടാത്ത കമന്റ്സ്‌ ഒക്കെ കൂടി ചുരുട്ടി കൂട്ടി അതില്‍ ഇടുക..

അപ്പോള്‍ ഇനിയും ഇമ്മിണി വല്ല്യാ കഥകളുമായി വരാം. വീണ്ടും സന്ധിപ്പും വരെ വണക്കം....

2 comments:

  1. മലയാളീസ്..പാവങ്ങള് ജീവിച്ച് പൊക്കോട്ടെ...

    ReplyDelete
  2. പുതിയ പോസ്റ്റ് ഇടുന്നില്ലേ?

    ReplyDelete